മുന്നറിയിപ്പുകള്‍ അവഗണിച്ചും മാലിന്യം തള്ളല്‍

0 152

 

പാപ്പിനിശ്ശേരി : മാലിന്യം തള്ളുന്നത് ഒഴിവാക്കാന്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡിനുതാഴെയും മാലിന്യം. പാപ്പിനിശ്ശേരി കോട്ടണ്‍സ് റോഡില്‍ പഴയ കമ്ബനി കെട്ടിടത്തിന്റെ മതിലില്‍ ‘നിങ്ങള്‍ സി.സി.ടി.വി.യുടെ നിരീക്ഷണത്തിലാണ്’ എന്ന ബോര്‍ഡുള്ള സ്ഥലത്ത് മാലിന്യകൂമ്ബാരമായതോടെ കത്തിച്ച്‌ കളയാനും ശ്രമം നടന്നു.

 

പാപ്പിനിശ്ശേരി ദേശീയപാതയില്‍ പഞ്ചായത്ത് നേരിട്ട് ഏതാനും ക്യാമറകള്‍ സ്ഥാപിച്ച്‌ മുഴുവന്‍സമയ നിരീക്ഷണം തുടങ്ങിയതോടെ അത്തരം സ്ഥലങ്ങളില്‍ മാലിന്യം തള്ളല്‍ കുറഞ്ഞിരുന്നു. തുടര്‍ന്ന് പഴയങ്ങാടി റോഡ് ഭാഗങ്ങളും കോട്ടണ്‍സ് റോഡുമാണ് മാലിന്യംതള്ളല്‍ കേന്ദ്രമായത്. ഇത് രൂക്ഷമായതോടെയാണ് കോട്ടണ്‍സ് റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. എന്നാല്‍, അത്തരം സ്ഥലങ്ങളിലും മാലിന്യം തള്ളുന്ന സ്ഥിതിയാണ്.