മാലൂർ പഞ്ചായത്തിൽ കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ നിരീക്ഷണവും ജാഗ്രതയും കർശനമാക്കി.

0 1,334

മാലൂർ: മാലൂർ പഞ്ചായത്തിൽ കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ നിരീക്ഷണവും ജാഗ്രതയും കർശനമാക്കി. മാലൂർ തോലമ്പ്ര ശാസ്ത്രി നഗറിൽ മുംബൈയിൽ നിന്നെത്തിയ യുവാവിനാണ് ആണ് ആണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. മുംബൈ എയർപോർട്ടിൽ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കഴിഞ്ഞ 13 ന് മുംബൈയിൽ നിന്ന് കാറിലാണ് യുവാവ് വീട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നതിനാൽ ആരുമായും സമ്പർക്കം ഉണ്ടായിട്ടില്ല. യുവാവിൻറെ വീട്ടുകാരും ഹോം ക്വാന്റയിനിൽ ആണ് .മാലൂർ പഞ്ചായത്തിൽ 49 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് മാലൂരിൽ കോവിഡ് സ്ഥിതീകരിച്ചതിന്റെ പശ്ചാത്തലത്തിൽ മാലൂർ പോലീസ് സബ് ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിൽ തോലമ്പ്ര ശാസ്ത്രിനഗർ- പോത്തു കുഴി റോഡ് അടച്ചിട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ആളുകൾ എത്തിയാൽ ഉടൻ തന്നെ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യണം.