മമ്മൂട്ടിയുടെ പകർന്നാട്ടം, അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമ; നൻപകലിനെ കുറിച്ച് എം എ നിഷാദ്

0 870

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തെ പ്രശംസിച്ച് സംവിധായകൻ എം എ നിഷാദ്. മമ്മൂട്ടി എന്ന നടന്റെ പകർന്നാട്ടമാണെന്നും മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണിതെന്നും നിഷാദ് കുറിക്കുന്നു. അഭിനേതാക്കൾ എല്ലാവരും നന്നായി, പക്ഷെ മമ്മൂട്ടി സാറിനൊപ്പം തിളങ്ങിയത് അശോകനാണ്. മലയാള സിനിമ അശോകനെ കൂടുതൽ ഉപയോഗിക്കണമെന്നും സംവിധായകൻ ആവശ്യപ്പെട്ടു.

എം എ നിഷാദിന്റെ വാക്കുകൾ”നൻപകൽ നേരത്ത് മയക്കം”യൂ ഹരീഷിന്റ്റെ കഥ…ലിജോ ജോസ് പല്ലിശ്ശേരിയുടെ സാക്ഷാത്ക്കാരം..മമ്മൂട്ടി എന്ന നടന്റ്റെ പകർന്നാട്ടം .. മലയാള സിനിമയെ അന്തരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തേക്കാവുന്ന സിനിമ..ഇതാണ് എന്റ്റെ  ഒറ്റ കവിൾ റിവ്യൂ..ഇന്ന് ദുബായിലെ സഹറ സെന്റ്ററിൽ ഉച്ച മയക്കം കഴിഞ്ഞ നേരത്താണ് കണ്ടത് എല്ലാതരം പ്രേക്ഷകരെയും, തൃപ്തിപ്പെടുത്തുമോ എന്നറിയില്ല.. പക്ഷെ ഓരോ ഫ്രെയിമിലും,ഒരു സംവിധായകന്റ്റെ കൈയ്യൊപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്..തമിഴ്നാട്ടിലെ ഒരുൾഗ്രാമത്തിൽ എത്തിയ പ്രതീതി..ഭാരതീ രാജയുടേയും,കെ ബാലചന്ദറുടെയും സിനിമകളുടെ ഗൃഹാതുരത്വം ഫീൽ ചെയ്തു.. അഭിനേതാക്കൾ എല്ലാവരും നന്നായി പക്ഷെ മമ്മൂട്ടി സാറിനൊപ്പം,തിളങ്ങിയത് അശോകനാണ്…മലയാള സിനിമ അശോകനെ കൂടുതൽ ഉപയോഗിക്കണം.. പശ്ചാത്തല സംഗീതം,പഴയ തമിഴ് പാട്ടുകൾ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്..ആ പാട്ടുകളിലെ വരികളും കഥാ സന്ദർഭത്തിന്യോജിച്ചത് തന്നെ.. ലിജോ പല്ലിശ്ശേരി ബ്രില്ല്യൻസ് കൂടിയാണ്  ”നൻപകൽ നേരത്ത് മയക്കം” അണിയറക്കാർക്ക് അഭിനന്ദനങ്ങൾ !!!.