പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വണ്‍. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് ചിത്രത്തില്‍ താരം എത്തുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറുമൊക്കെ ഏറെ ചര്‍ച്ചയായിരുന്നു. മാര്‍ച്ച് 7 ന് ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തെത്തുന്നുണ്ട്. ഇപ്പോഴിത കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ കേട്ടറിഞ്ഞ മമ്മൂട്ടിയെ ആയിരുന്നില്ല കണ്ടതെന്നാണ് സന്തോഷ് പറയുന്നത്. തനിക്ക് ഇതിന് മുന്‍പ് മമ്മൂക്കയെ പരിചയമൊന്നമില്ല. അദ്ദേഹത്തിന്റെ സിനിമകളിലൊന്നും ഞാന്‍ വര്‍ക്കും ചെയ്തിട്ടില്ല. വണ്ണിന്റെ വണ്‍ ലൈനുമായി പോകുമ്ബോഴാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. സ്‌നേഹത്തോടെയും ആദരവോടെയുമാണ് എന്നോട് അദ്ദേഹം ഇടപെട്ടത്. കേട്ടറിഞ്ഞ മമ്മൂക്കയായിരുന്നില്ല കണ്ടറിഞ്ഞ മമ്മൂക്കയെന്ന് സന്തോഷ് പറയുന്നു.
മലയാളത്തില്‍ ഇതാദ്യമായിട്ടാണ് മമ്മൂട്ടി മുഖ്യമന്ത്രി കഥാപാത്രവുമായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ബയോപിക്കായ യാത്രയില്‍ വൈഎസ് ആറായി എത്തിയിരുന്നു. മികച്ച അഭിപ്രഭായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. വൈഎസ് ആറായി എത്തി ഒരു വര്‍ഷം പിന്നീടുമ്ബോഴാണ് കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയ്ക്കൊപ്പം വന്‍ താരനിരയാണ് വണ്ണില്‍ അണിനിരക്കുന്നത്. ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ നടി അഹാനയുടെ സഹോദരിയും നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണ ഈ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തുകയാണ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.