കണ്ണൂർ: വീട്ടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ കണ്ണൂർ കയരളം പാവന്നൂർമൊട്ട സ്വദേശിയെ എക്സൈസ് പിടികൂടി. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾഇൻസ്‌പെക്ടർ ജനാർദ്ദനൻ പി. പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് വീട്ടിന്റെ ടറസിൽ നട്ടുവളർത്തിയ 6 കഞ്ചാവ് ചെടികളുമായി മാവിലക്കണ്ടി വീട്ടിൽ കുഞ്ഞമ്പു അറസ്റ്റിലായത്. എക്‌സൈസ് പ്രിവിന്റീവ് ഓഫീസർ കെ.സി ഷിബു, പ്രിവന്റീവ് ഓഫീസർ സി പുരുഷോത്തമൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഇ സുജിത്ത്, പി ടി ശരത്ത്, എക്‌സൈസ് ഡ്രൈവർ സജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു