കണ്ണൂർ സ്വദേശിയെ ഒമാനിലെ ഇബ്രയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0 1,271

കണ്ണൂർ സ്വദേശിയെ ഒമാനിലെ ഇബ്രയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മസ്​കത്ത്​: കണ്ണൂർ സ്വദേശിയെ ഒമാനിലെ ഇബ്രയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടയന്നൂർ പാളയോട്​ മുഹബ്ബത്ത്​ മൻസിലിൽ മിയാദ്​ മുഹമ്മദ്​ (26) ആണ്​ മരിച്ചത്​. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

ഇബ്ര കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടി പൂർത്തിയാക്കി. മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കും. സഹോദരൻ മിദിലാജ്​ മസ്​കത്തിലുണ്ട്​.