മീനങ്ങാടി പഞ്ചായത്തിൽ ചീരാംകുന്നിലെ മണങ്ങുവയൽ – ഗാന്ധിനഗർ കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

0 476

മീനങ്ങാടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പ്രദേശവാസികളുടെ സ്വപ്ന സാക്ഷാത്ക്കാരം. മീനങ്ങാടി ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് ചീരാംകുന്നിലെ മണങ്ങുവയൽ – ഗാന്ധിനഗർ കനാൽ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി. റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി. നുസ്രത്ത് അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ ബേബി വർഗീസ്, കെ.പി.കൃഷ്ണകുമാർ ,പി. ബാലകൃഷണൻ,സഫിയ മുഹമ്മദ്,ഇബ്രാഹിം എന്നിവർ
സംസാരിച്ചു.ജനകീയാസൂത്രണ പദ്ധതി CFC ബേസിക് ഫണ്ടിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചാണ് ടാറിംഗ് നിർമ്മാണ പ്രവർത്തി നടത്തിയത്. സമയബന്ധിതമായി പ്രവർത്തി ഏറ്റെടുത്ത് പൂർത്തീകരിച്ച കരാറുകാരൻ അനിൽ ജോസിനെ ചടങ്ങിൽ ആദരിച്ചു.