മാനന്തവാടി: വ്യാപാരികള്‍ക്കുള്ള മാനന്തവാടി മുനിസിപ്പല്‍ ലൈസന്‍സ് ക്യാമ്പ് വ്യാപാരഭവനില്‍ ആരംഭിച്ചു. ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിമി ലൈസന്‍സ് അപേക്ഷ സ്വീകരിച്ച് കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ലൈസന്‍സ് അടച്ചവര്‍ക്ക് പിഴകള്‍ കൂടാതെ പുതുക്കാനുള്ള അവസരമാണ് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഒരുക്കിയിട്ടുള്ളത്. മർച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.ശ്രീജിത്, പി.വി മഹേഷ്, എന്‍.പി ഷിബി എന്നിവര്‍ സംസാരിച്ചു.