മാനന്തവാടി – തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ്സിന് തരുവണയിൽ സ്വീകരണം നൽകി

0 314

തരുവണ: മാനന്തവാടിയിൽ നിന്നും തരുവണ, പടിഞ്ഞാറത്തറ വഴി ആരംഭിച്ച തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ്സിന് തരുവണയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീ കരണംനൽകി. കമ്പ അബ്ദുള്ളഹാജി, ഉസ്മാൻ പള്ളിയാൽ, ശ്രീധരൻ, നൗഷാദ് മക്കി, മമ്മൂട്ടി,പി. എസ് നവാസ്, കെ.ടി ഖാലിദ്, എന്നിവർ നേതൃത്വം നൽകി. എല്ലാ ദിവസവും രാവിലെ 4.45 ന് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട് തിരുവനന്തപുരത്തെത്തി പിറ്റേന്ന് രാവിലെ 4.45ന് തിരിച്ച് പുറപ്പെട്ട് രാത്രി ഏഴു മണിയോടെ മാനന്തവാടിയിൽ എത്തുന്ന വിധമാണ് ഷെഡ്യൂൾ.

Get real time updates directly on you device, subscribe now.