മാനന്തവാടി നഗരസഭ സ്കൂൾ കുട്ടികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്യ്തു

0 559

മാനന്തവാടി: മാനന്തവാടി നഗരസഭ വള്ളിയൂർക്കാവ് എൻ.എം.യു.പി.സ്ക്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. പരിപാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സിന്ധു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ശ്യാമള, പ്രശാന്ത് മാസ്റ്റർ, എം.പി, സ്കൂൾ പി.ടി.എ പ്രസിഡണ്ട് പി.സി.ചന്ദൻ എന്നിവർ സംസാരിച്ചു.