മാനന്തവാടിയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങള്‍

0 203

മാനന്തവാടി:ജില്ല ആശുപത്രിയടക്കo മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ വാട്ടര്‍ അതോറിട്ടി പുലര്‍ത്തുന്ന നിസ്സംഗത അപലപനീയമാണെന്ന് ബി.ജെ.പി. പമ്ബ് ഹൗസിലേക്കുള്ള വൈദ്യുതി ലൈനിന്‍്റെ തകരാറാണെന്ന് പറയുമ്ബോഴും അതു പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നറിയുന്നത് സമൂഹത്തോടു ചെയ്യുന്ന അനീതിയാണു് .

വിഷയംഉടന്‍ പരിഹരിക്കണമെന്നും അല്ലെങ്കില്‍ പ്രത്യക്ഷ സമരത്തിന് തയ്യാറാവുമെന്നും ബി.ജെ.പി മാനന്തവാടി മുന്‍സിപ്പാലിറ്റി കമ്മറ്റി പ്രസിഡണ്ട് ഷിംജിത്ത് കണിയാരം,ജന:സെക്രട്ടറി ചന്ദ്രന്‍ അയനിത്തേരി എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.