കേളകം:11,12 തീയതികളിലായി നടക്കുന്ന മണത്തണ ഗവ.ഹയർ സെക്കന്ററി സ്കൂൾ കലോത്സവത്തിന് തുടക്കമായി. ഉദ്‌ഘാടനം കവയിത്രി അമൃത കേളകം നിർവഹിച്ചു. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് എം.സുകേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം.ജെ സുനിൽകുമാർ, ഹെഡ്മാസ്റ്റർ കെവി സജി, എച്ച്.എസ്.എസ് സീനിയർ അസിസ്റ്റന്റ് കെ.എം വിൻസെന്റ്, എച്ച്.എസ് സീനിയർ അസിസ്റ്റന്റ് പി.ഷജോദ്, കലോത്സവകൺവീനർ എൽ.ആർ സജ്‌ന തുടങ്ങിയവർ സംസാരിച്ചു.