മണത്തണ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സമ്മർ ക്യാമ്പ് ആരംഭിച്ചു. മെയ് 3, 4, 5, 6 തിയതികളിലായാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ നിർവഹിച്ചു. വാർഡ് മെമ്പർ ബേബി സോജ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ സബ് ഇൻസ്പെക്ടർ സി സനീത് പതാക ഉയർത്തി. പഞ്ചായത്തംഗം അനിൽ കുമാർ, സ്കൂൾ പ്രധാനാധ്യാപകൻ കെ വി സജി, പിടിഎ വൈസ് പ്രസിഡന്റ് എം സുകേഷ്, എസ് പി സി യൂണിറ്റ് സി പി ഒ പി ഷജോദ്, എ സി പി ഒ പി ഷാലി തുടങ്ങിയവർ സംസാരിച്ചു.