മാണി സി. കാപ്പൻ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം

0 852

തിരുവനന്തപുരം: എൻ.സി.പി വിട്ട മാണി സി. കാപ്പൻ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. കേരള ഡെമോക്രാറ്റിക് പാർട്ടി എന്ന പേരിൽ സംസ്ഥാന പാർട്ടി ആയാണ് അംഗീകാരം നൽകിയത്.

നാഷണൽ കോൺഗ്രസ് കേരള എന്ന പേരാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഈ പേരിന് നിലവിലെ ചില പാർട്ടികളുമായി സാമ്യമുണ്ടെന്ന് ചിലർ പരാതി നൽകിയിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പേര് അംഗീകരിച്ചിരിക്കുന്നത്.