കടക്കാവൂരിൽ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ മണികണ്ഠന്റേത് കൊലപാതകം; സുഹൃത്ത് പിടിയിൽ

0 583

തിരുവനന്തപുരം കടക്കാവൂരിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മണികണ്ഠൻറേത് കൊലപാതകമെന്ന് തെളിഞ്ഞു. മണികണ്ഠൻറെ സുഹൃത്തായ ഇടുക്കി വട്ടപ്പാറ സ്വദേശി അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം. കടയ്ക്കാവൂർ സ്വദേശി മണികണ്ഠൻറെ മൃതദേഹം വ്യാഴാഴ്ചയാണ് കൊച്ചുപാലത്തിന് സമീപത്തെ കനാലിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച കൊച്ചുപാലത്തിന് മുകളിലെ റെയിൽവേ ട്രാക്കിൽ മണികണ്ഠനും അജീഷും മദ്യപിക്കാനായെത്തി. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കല്ലു കൊണ്ട് തലയ്ക്കടിച്ച ശേഷം മണികണ്ഠനെ പ്രതി കനാലിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടിപിടിക്കിടെ കൈക്കുംതലയ്ക്കും പരിക്കേറ്റ അജീഷ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടുക്കി രാജാക്കാട് സ്വദേശിയായ പ്രതി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടയിലാണ് പിടിയിലായത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചായിരുന്നു.പൊലീസിന്‍റെ അന്വേഷണം. പ്രതിയുമായി കൊല നടന്ന റെയിൽവേ ട്രാക്കിലടക്കം പൊലീസ് തെളിവെടുപ്പ് നടത്തി.