മഞ്ഞളാംപുറം യു.പി സ്കൂളിൽ ക്യാൻസർ രോഗികൾക്കായുള്ള ഹെയർ ഡോണേഷൻ സംഘടിപ്പിച്ചു

0 1,276

കേളകം : മഞ്ഞളാംപുറം യു.പി സ്കൂളിൽ ക്യാൻസർ രോഗികൾക്കായുള്ള ഹെയർ ഡോണേഷൻ സംഘടിപ്പിച്ചു. തട്ടുപറമ്പിൽ സുജയ് സീന ദമ്പതികളുടെ മകൾ അലോണ എലിസബത്താണ് തന്റെ മുടി ക്യാൻസർ രോഗികൾക്കായി നൽകിയത്. മഞ്ഞളാംപുറം യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അലോണ. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ സ്കൂൾ മാനേജർ ഫാദർ ജോസഫ് , പി.ഡി റോസമ്മ,ഫാ. ജിന്റോ തട്ടുപറമ്പിൽ ഫാ.സിജേഷ് ചിറക്കത്തോട്ടത്തിൽ ഫാ. സന്തോഷ് ഒറവാറൻതറ ഫാ.ഡിവോൾഡിൻ , കെ.ജെ. ബിനോയ് തുടങ്ങിയവർ സംസാരിച്ചു.