മഞ്ചേരി മെഡിക്കല്‍ കോളജ് അമ്മത്തൊട്ടിലില്‍ നാലു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; തൊട്ടിലില്‍ ലഭിക്കുന്ന നാലാമത്തെ കുഞ്ഞ്

മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് അമ്മത്തൊട്ടിലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാലു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചത്. 2.7 കിലോ തൂക്കമുള്ള കുഞ്ഞിനെ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ അറിയിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 2009 ജൂലൈയില്‍ മഞ്ചേരി ഗവണ്മെന്റ് ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ഇതോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞുങ്ങള്‍ നാലായി. തിരുവനന്തപുരത്ത് ആരംഭിച്ച അമ്മത്തൊട്ടില്‍ പദ്ധതിയുടെ ചുവടുപിടിച്ച് കേരള കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ്സ് വെല്‍ഫെയറാണ് മഞ്ചേരി ജില്ലാ ആശുപത്രിയില്‍ അമ്മത്തൊട്ടില്‍ സ്ഥാപിച്ചത്. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുഞ്ഞുങ്ങള്‍ക്കു തിരുവനന്തപുരം ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ സംരക്ഷണം നല്‍കും. ഇതിനായി തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരോ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് വയസുവരെയാണ് കുട്ടികളെ ഈ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുക. ഇതോടൊപ്പം ഇവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും ദത്ത് നല്‍കുന്നതിനും നടപടി സ്വീകരിക്കും.