മാഞ്ചെസ്റ്റര്‍ സിറ്റിയുടെ മുന്‍ താരം ഗ്ലിന്‍ പാര്‍ഡോ അന്തരിച്ചു

0 574

മാഞ്ചെസ്റ്റര്‍ സിറ്റിയുടെ മുന്‍ താരം ഗ്ലിന്‍ പാര്‍ഡോ അന്തരിച്ചു

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ മുന്‍ താരം ഗ്ലിന്‍ പാര്‍ഡോ അന്തരിച്ചു. 73 വയസ്സായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം.

ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയ താരമായിരുന്നു പാര്‍ഡോ.1962-ല്‍ വെറും 15 വയസ്സുള്ളപ്പോഴാണ് ബര്‍മിങ്ങാം സിറ്റിക്കെതിരെയാണ് പാര്‍ഡോ അരങ്ങേറ്റ മത്സരം കളിച്ചത്. പ്രതിരോധനിര താരമായിരുന്നു.

ഗോള്‍ നേടാന്‍ ഇഷ്ടപ്പെട്ടിരുന്ന ഡിഫന്‍ഡറായാണ് പാര്‍ഡോയെ സഹകളിക്കാര്‍ ഓര്‍ക്കുന്നത്. 1962 മുതല്‍ 1976 വരെ നീണ്ടുനിന്ന 14 വര്‍ഷത്തെ കരിയറില്‍, പാര്‍ഡോ തന്റെ ഏക ക്ലബ്ബായ മാഞ്ചെസ്റ്റര്‍ സിറ്റിക്കായി 380 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 22 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.