മണ്ണടി ദേവി ക്ഷേത്രം- MANNADI DEVI TEMPLE PATHANAMTHITTA

MANNADI DEVI TEMPLE PATHANAMTHITTA

0 538

പത്തനംതിട്ട ജില്ലയിൽ ഏനാത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മണ്ണടി പഴയ കാവ് ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പ്രദി പാദിച്ചിട്ടുള്ള ഈ ക്ഷേത്രം സ്വയംഭൂവായ പ്രതിഷ്ടയ്ക്ക് പ്രസിദ്ധമാണ്. വെളിച്ചപ്പാടിനു പകരമായി ഈ ക്ഷേത്രത്തിലുണ്ടായിരുന്ന കാമ്പിത്താന്മാരുടെ ഐതിഹ്യങ്ങളും പ്രസിദ്ധമാണ്.

വിവരണം

സ്വയംഭൂവായ പ്രതിഷ്ടയാണ് ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് .കൂടാതെ മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട്‌ നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിൻറെ അവശിഷ്ടങ്ങ ൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രദക്ഷിണവഴി ചുറ്റുന്ന രീതിയാലാണ് കാവ്.പ്രധാന അമ്പലം കൂടാതെ പടിഞ്ഞറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ടയിൽ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീക്ഷേത്രങ്ങ ലിലുംഎന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. വർഷത്തിലൊരിക്കൽ കുംഭമാസം നടത്തുന്ന ഉച്ചബലിയാണ് ഇവിത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വർണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്‌.

കാമ്പിത്താൻ

മണ്ണടിക്കാവിലെ വെളിച്ചപ്പാടിനെ വിളിക്കുന്ന പേരാണ് കാമ്പിത്താൻ. അസാധാരണമായ ദിവ്യശക്തി കാമ്പിത്താനുണ്ടെന്നു കരുതിപ്പോരുന്നു എന്നാൽ ഇതുവരെ രണ്ടു കാമ്പിത്താന്മാരെ ഈ ക്ഷേത്രത്തിൽ ഉണ്ടായിട്ടുള്ളൂ. കാമ്പിത്താൻവഴി ദേവി ഭക്തരോട് സംവദിക്കുന്നു എന്ന് വിശ്വസിച്ചുപോരുന്നു.

പടിഞ്ഞാറെക്കവിൽ ഇന്നും കാമ്പിത്താൻറെ വാളും ചിലമ്പും സൂക്ഷിച്ചുവെച്ചിരിക്കുന്നു. ആദ്യത്തെ കാമ്പിത്താൻ ഇവ കല്ലടയാറ്റിൽനിന്ന് വീണ്ടെടുത്തതാണ. ചരിത്രപുരുഷനായ  വേലുത്തമ്പിദളവ ഈ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ആത്മഹത്യ ചെയ്തതു എന്ന് മറ്റൊരു വിശ്വാസം.

മാനസിക പ്രശ്നങ്ങളും വിഷദംശനവുമായി ഇവിടെ എത്തിയിരുന്ന അനേകം രോഗികളെ സുഖപ്പെടുത്തിയ അത്ഭുതകഥകളുമുണ്ട് ഈ ക്ഷേത്രത്തിനു പറയാൻ.

പുരാവൃത്തം

മണ്ണടി എന്ന പേരുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. നിലവിൽ ക്ഷേത്രം നിൽക്കുന്ന കാവിൽ പുല്ല് അറക്കുവനായി പോയ സ്ത്രീകളിൽ ഒരുവൾ തൻറെ അരിവാളിന് മൂർച്ച കൂട്ടുവാനായി അവിടെ കണ്ട ഒരു ശിലയിൽ ഉരച്ചപ്പോൾ ആ ശിലയിൽനിന്നും രക്തം പ്രവഹിച്ചു. ഇത് കണ്ട് അലറിവിളിച്ചത്‌ കേട്ട് സമീപവാസികൾ ഓടിയെത്തി. അതിൽ ഒരാൾ മണ്ണ് വാരി അടിക്കാൻ പറയുകയും അങ്ങനെ ചെയ്തപ്പോൾ രക്തപ്രവാഹം നിലക്കുകയും ചെയ്തു. അങ്ങനെ മണ്ണ് വാരി അടിച്ച സ്ഥലത്തിന് മണ്ണടി എന്ന് പേരുണ്ടായി.

സംഭവം അറിഞ്ഞെത്തിയ പേരകത്തു പോറ്റി ഇത് സ്വയംഭൂവായ ദേവിബിംബമാണെന്നു ഇതി ന് നിവേദ്യം കൊടുക്കണമെന്നും നിവേദ്യത്തിന് ആവശ്യമായ മലരും പഴവും കൊണ്ടു വരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ സമയം ഒരു വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി എത്തുകയും ഇത് സ്വയംഭൂവായ ഭദ്രകാളി ബിംബമാണെന്നു പറയുകയും ചെയ്തു. ഇയാൾ തുള്ളി ഉറഞ്ഞു പറ യുന്ന കാര്യങ്ങൾ ഫലിക്കുകയും അത്ഭുതപരീക്ഷണങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ ആൾ ക്കാർക്ക് ഇയാളിലുള്ള ഭയ, ഭക്തി, വിശ്വാസവും വർധിച്ചു. ദിവ്യനായ ഈ വെളിച്ചപ്പാടിനെ ഭഗവതിയുടെ പ്രതിപുരുഷനായ കാമ്പിത്താനായി വാഴിച്ചു. ദിവ്യനായ ഇദ്ദേഹത്തിൻറെ അരുളപ്പാട് കേൾക്കുവാൻ ധാരാളം ആളുകൾ മണ്ണടിയിൽ എത്തിയിരുന്നു. ഇതറിഞ്ഞ് സന്ത തികൾ ഇല്ലാതിരുന്ന കായംകുളം രാജാവ് മണ്ണടിക്കാവിൽ എത്തുകയും നിർദ്ദേശപ്രകാരം ഭജനം പാർക്കുകയും സങ്കടനികാമ്പിത്താൻറെവൃത്തി ഉണ്ടാകുകയും ചെയ്തു. രാജാവ് പ്രത്യുപകാ രമായി ഭഗവതിക്ക് അതിവിശിഷ്ടമായ സ്സ്വർണമുടി കാമ്പിത്താൻറെ സാനിദ്ധത്തിൽ നടക്കുവെ ക്കുകയും ചെയ്തു. അത്ഭുതസിദ്ധി തെളിയിച്ച മധുര വാണിരുന്ന പാണ്ഡ്യരാജാവ് സ്വർണ വാളും ചിലമ്പും നൽകി. ആദ്യ കാമ്പിത്താൻ തൻറെ ദിവ്യദ്രിഷ്ടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വാളും ചിലമ്പും അദ്ദേഹത്തിൻറെ കാലശേഷം രണ്ടാമതായി എത്തിയ കാമ്പിത്താൻ തൻറെ ദിവ്യ ശക്തിയാൽ പറക്കടവിൽ നിന്നും കണ്ടെടുത്തു. ഭക്തജനങ്ങൾക്ക് അനുഗ്രഹം കൊടുക്കുന്ന വേളയിൽ ഈ വാളും ചിലമ്പും ധരിച്ചിരുന്നു. അക്കാലത്ത് തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോവുകയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ മഹാരാജാവ് രണ്ടുപേരെ ഭഗവതിയുടെ അരുളപ്പാട് കേൾക്കുവാനായി മണ്ണടിക്കാവിലേക്ക് അയച്ചു. കാമ്പിത്താൻറെ അരുളപ്പാട് പ്രകാരമുള്ള അന്വേഷണത്തിൽ തിരുവാഭരണങ്ങൾ തിരികെ ലഭിക്കുകയും ഇതിന് പ്രത്യുപകാരമായി മഹാരാജാവ് പട്ടാഴി ദേശം കാമ്പിത്താന് കരമൊഴിവായി പതിച്ചു നൽകുകയും ചെയ്തതായി കൊട്ടാരത്തിലെ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കൊടുത്തിരിക്കുന്നത്‌ പ്രസ്താവ്യമാണ്

ഈ സമയം ഇളയടത്ത് രാജാവും പീകത്ത് പോറ്റിയും കരക്കാരും ചേർന്ന് ശ്രീകോവിൽ നടപ്പന്തൽ പാട്ടമ്പലം പൂപ്പടക്കൊട്ടിൽ എന്നിവ നിർമിച്ചു. വർഷാവർഷം കുംഭമാസം ക്ഷേത്രോത്സവം ഉച്ചബലി എന്ന പേരിൽ ആഘോഷിച്ചുപോന്നു. മണ്ണടി ദേവി ക്ഷേത്രം

Address: Kadambanad Enath Ezhamkulam Rd, Mannady, Kerala 691530