കൊട്ടിയൂർ പഞ്ചായത്തിലെ ഗ്രന്ഥശാലകൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികകൾ ഏറ്റുവാങ്ങി

0 808

കൊട്ടിയൂർ പഞ്ചായത്തിലെ ഗ്രന്ഥശാലകൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികകൾ കൊട്ടിയൂർ നെഹ്രു സ്മാരക ലൈബ്രറിയിൽ വച്ചു നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻ തുരുത്തിയിൽ നിന്നും ലൈബ്രറി കൗൺസിൽ ജില്ലാ എക്സി.അംഗം മനോജ് കുമാർ പഴശ്ശി ഏറ്റുവാങ്ങി.

കെ.സി. വർക്കി അധ്യക്ഷനായ ചടങ്ങിൽ ശിവൻ ടി.കെ, കെ പി ഷാജി, സി.എ.രാജപ്പൻ, ഒ.എം.കുര്യാച്ചൻ, ബേബി, രാജന്ദ്രൻ, വൽസ, ശാസ്താ പ്രസാദ് എന്നിവർ പങ്കെടുത്തു.