ക്ഷേത്രം സംരക്ഷിക്കാന്‍ മുസ്​ലിംകളുടെ മനുഷ്യച്ചങ്ങല

0 171

ക്ഷേത്രം സംരക്ഷിക്കാന്‍ മുസ്​ലിംകളുടെ മനുഷ്യച്ചങ്ങല

ന്യൂ​ഡ​ല്‍​ഹി: അ​ക്ര​മ​ത്തി​േ​ന്‍​റ​യും സം​ഘ​ര്‍​ഷ​ത്തി​​േ​ന്‍​റ​യും ഭീ​തി​ജ​ന​ക​മാ​യ വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ മ​ത​സൗ​ഹാ​ര്‍​ദ​ത്തി​​െന്‍റ പ്ര​തീ​ക്ഷാ​നി​ര്‍​ഭ​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ്​ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി സൗ​ഹാ​ര്‍​ദ​ത്തോ​ടെ ക​ഴി​യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​രു വി​ഭാ​ഗ​വും പ​ര​സ്​​പ​രം സം​ര​ക്ഷ​ക​രാ​വു​ന്ന കാ​ഴ്​​ച​യാ​ണി​വി​ടെ.
ഇ​ന്ദി​ര വി​ഹാ​റി​ല്‍ ആ​യു​ധ​ങ്ങ​ളു​മാ​യി ക​ലാ​പ​കാ​രി​ക​ള്‍ ക്ഷേ​ത്രം ത​ക​ര്‍​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ അ​വി​ടു​​ത്തെ മു​സ്​​ലിം നി​വാ​സി​ക​ള്‍ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ര്‍​ത്താ​ണ്​​ ആ​രാ​ധ​നാ​ല​യ​ത്തി​ന്​ സം​ര​ക്ഷ​ണം തീ​ര്‍​ത്ത​ത്.
ചൊ​വ്വാ​​ഴ്​​ച ബ്രി​ജ്​​പു​രി​യി​ല്‍ മു​സ്​​ലിം പ​ള്ളി അ​ക്ര​മി​ക​ള്‍ തീ​യി​ട്ട്​ ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പ്ര​തി​കാ​ര​മാ​യാ​ണ്​ മ​റ്റൊ​രു സം​ഘം ആ​യു​ധ​ങ്ങ​ളു​മാ​യി ക്ഷേ​ത്ര​ത്തി​നു​നേ​രെ നീ​ങ്ങി​യ​ത്. പ​ള്ളി​യു​ടെ 100 മീ​റ്റ​ര്‍ മാ​ത്രം ദൂ​രെ​യാ​ണ്​ ക്ഷേ​ത്രം. എ​ന്നാ​ല്‍, ക്ഷേ​ത്രം സം​ര​ക്ഷി​ക്കാ​ന്‍ സം​ഭ​വം ക​ണ്ടു​നി​ന്ന പ്ര​ദേ​ശ​വാ​സി​ക​ള്‍ ഒ​ന്ന​ട​ങ്കം രം​ഗ​ത്തി​റ​ങ്ങി. അ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും മു​സ്​​ലിം​ക​ളാ​യി​രു​ന്നു.

ഇ​ന്ദി​ര വി​ഹാ​റി​ലെ എ​ട്ട്​ ഹി​ന്ദു കു​ടും​ബ​ങ്ങ​ളി​ല്‍ ഏ​ഴു കു​ടും​ബ​ങ്ങ​ളും ക​ലാ​പം ഭ​യ​ന്ന്​ വീ​ടു​മാ​റി പോ​യി. ശേ​ഷി​ച്ച ഏ​ക കു​ടും​ബ​ത്തി​ന്​ അ​യ​ല്‍​വാ​സി​ക​ളാ​യ മു​സ്​​ലിം കു​ടും​ബ​ങ്ങ​ളാ​ണ്​ സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​ത്​്. സ​മാ​ന സം​ഭ​വ​മാ​ണ്​ ഗോ​ക​ുല്‍​പു​രി​യി​ലും ന​ട​ന്ന​ത്. ഇ​വി​ടു​ത്തെ ഗം​ഗാ വി​ഹാ​റി​ലെ 24 മു​സ്​​ലിം കു​ടും​ബ​ങ്ങ​ളെ ഹി​ന്ദു അ​യ​ല്‍​വാ​സി​ക​ളാ​ണ്​ സം​ര​ക്ഷി​ച്ച​ത്. വീ​ടു​ക​ള്‍ ത​ക​ര്‍​ക്ക​പ്പെ​ട്ട മു​സ്​​ലിം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന​ത്​ അ​യ​ല്‍​വാ​സി​ക​ളാ​യ ഹി​ന്ദു വീ​ടു​ക​ളി​ലാ​ണ്. മു​സ്​​ത​ഫാ​ബാ​ദി​ല്‍ ഹി​ന്ദു കു​ടും​ബ​ങ്ങ​ള്‍​ മു​സ്​​ലിം വീ​ടു​ക​ള്‍​ക്ക്​ മു​ന്നി​ല്‍ കാ​വ​ല്‍ നി​ല്‍​ക്കു​ന്ന കാ​ഴ്​​ച​യാ​ണ്​ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്​​ ചെ​യ്യു​ന്ന​ത്.

Get real time updates directly on you device, subscribe now.