മാർ ജോസഫ് പാംപ്ലാനി ബിജെപിക്ക് അനുകൂലമായി പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല; ഇ.പി ജയരാജൻ

0 274

തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പരാമർശത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രം​ഗത്ത്. മാർ ജോസഫ് പാംപ്ലാനിയെ പോലെ ബഹുമാന്യനായ പിതാവ് ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. റബ്ബർ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. കേന്ദ്ര സർക്കാർ ഒരു കർഷകനെയും സഹായിക്കുന്നില്ലെന്നതാണ് സത്യം. ബിജെപി ഗവൺമെൻ്റ് എന്ത് സഹായമാണ് ചെയ്തതെന്ന് കേരളത്തിലെ ബിജെപി നേതാക്കൾ വ്യക്തമാക്കണം. ക്രിസ്തീയ മതപുരോഹിതന്മാർ ഇത്തരത്തിൽ ചിന്തിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.