തിയറ്റർ തുറന്നാലും മരക്കാർ ഉടൻ റിലീസില്ല: ആന്റണി പെരുമ്പാവൂർ

0 343

തിയറ്റർ തുറന്നാലും മരക്കാർ ഉടൻ റിലീസില്ല: ആന്റണി പെരുമ്പാവൂർ

കേരളത്തിൽ തിയറ്റർ തുറന്നാലും മരക്കാൻ ഉടൻ റിലീസിനെത്തിക്കാൻ കഴിയില്ലെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. അറുപത് രാജ്യങ്ങളുമായി കരാർ ഉണ്ടെന്നും അവിടെയെല്ലാം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘മോഹൻലാൽ സർ എന്നെ വിളിച്ചു പറഞ്ഞത്, ആന്റണി ഇപ്പോള്‍ ലോകം മുഴുവൻ പഴയതുപോലെയാകാൻ പ്രാർഥിക്കുക എന്നാണ്. മറ്റൊന്നും ആലോചിക്കരുത്. പഴയ അവസ്ഥയിെലത്തിയാൽ നമുക്ക് എന്തു വേണമെങ്കിലും ചെയ്യാനാകും എന്നാണ്.’

‘അതിനുശേഷം വളരെ ശാന്തമായ മനസ്സുമായാണ് ഞാൻ ഉറങ്ങുന്നത്. എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നേ പറയാനാകൂ. തുറന്ന ഉടൻ റിലീസിനില്ല. കാരണം, 60 രാജ്യങ്ങളുമായി കരാറുണ്ട്. അവിടെയെല്ലാം ഒരുമിച്ചേ റിലീസ് ചെയ്യാനാകൂ.’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.