കല്യാണത്തിന്റെ തലേന്ന് മുങ്ങി, ‘വരനെ’ മൂന്നു വര്‍ഷത്തിന് ശേഷം പൊക്കി

0 242

കല്യാണത്തിന്റെ തലേന്ന് മുങ്ങി, ‘വരനെ’ മൂന്നു വര്‍ഷത്തിന് ശേഷം പൊക്കി

കൊച്ചി : വിവാഹത്തിന്റെ തലേന്ന് രാത്രി മുങ്ങിയ വരനെ മൂന്നു വര്‍ഷത്തിന് ശേഷം പിടികൂടി. നെടുങ്കണ്ടത്തു നിന്നുമാണ് യുവാവിനെ പൊലീസ് പൊക്കിയത്. ഉദയത്തും വാതില്‍ സ്വദേശിയായ യുവാവിന്റേയും ചേപ്പനം സ്വദേശിനിയുടേയും പ്രേമവിവാഹം 2017 ല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്.

ഇരു വീട്ടുകാരുടെയും അറിവോടെയാണ് കല്യാണം നിശ്ചയിച്ചത്. കല്ല്യാണപ്പന്തലും സദ്യയും എല്ലാം ഒരുക്കിയതിനു ശേഷമാണ് വരന്‍ മുങ്ങിയ വിവരം അറിയുന്നത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കി.

ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടക്കുമ്ബോഴാണ് നെടുങ്കണ്ടത്ത് നിന്നും കണ്ടെത്തിയത്. വീട്ടുകാര്‍ക്ക് താല്‍പര്യം ഇല്ലാത്തതിനാലാണ് വിവാഹം കഴിക്കാതെ മുങ്ങിയതെന്ന് ഇയാള്‍ പറഞ്ഞു. കോടതി ജാമ്യം അനുവദിച്ചു.