വിവാഹ ദിനത്തിൽ സാന്ത്വന പരിചരണത്തിന് കാരുണ്യഹസ്തവുമായി നവദമ്പതികൾ മാതൃകയായി

0 375

ഇരിട്ടി:വേദനയനുഭവിക്കുന്നവരുടെകണ്ണീരൊപ്പാൻ സാന്ത്വന പരിചരണത്തിന് കാരുണ്യഹസ്തവുമായി നവദമ്പതികൾ മാതൃകയായി ‘

എടക്കാനം സ്വദേശി കെ.കെ.രഞ്ചിത്ത്- എടൂർ സ്വദേശിനി നിമിഷ ദമ്പതികളാണ് തങ്ങളുടെ വിവാഹദിനത്തിൽ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ.ആർ പി സിക്ക് സാമ്പത്തികസഹായം കൈമാറി കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായത്

എടക്കാനം കീരിയോട് പുതുക്കളത്തിൽ രാജൻ – നന്ദിനി ദമ്പതികളുടെ മകൻ കെ.കെ.രഞ്ചിത്തും എടൂർ കരാറമ്പ് മാരാ മറ്റത്തിൽ. രാജൻ – സതി ദമ്പതികളുടെ മകൾ നിമിഷയും എടൂർ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ വെച്ച് ഇന്നലെയാണ് വിവാഹിതരായത്

തുടർന്ന് വൈകീട്ട് രഞ്ചിത്തിന്റെ എടക്കാനം കീരിയോടുള്ള സ്വവസതിയിൽ വെച്ചു നടന്ന വിവാഹവിരുന്നിനിടെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി തങ്ങളാൽ കഴിയുന്ന സാമ്പത്തീക സഹായം കൈമാറിയത്

സി പി എം ഇരിട്ടി ഏരിയാ സെക്രട്ടറി അഡ്വ: ബിനോയ് കുര്യൻ സഹായധനം ഏറ്റുവാങ്ങി , ഡിവൈഎഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.വി.സക്കിർ ഹുസൈൻ, സി പി എം കീരിയോട് ബ്രാഞ്ച് സെക്രട്ടറി സി..പി.പ്രശാന്ത്, ഐ.ആർ.പി.സി പുന്നാട് ലോക്കൽ ഗ്രൂപ്പ് കൺവീനർ എ. ഉഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Get real time updates directly on you device, subscribe now.