പടിഞ്ഞാറത്തറ:ഇന്ത്യൻ യൂത്ത് കോൺഗ്രസിൻ്റെ രക്തസാക്ഷികളായ കൃപേഷ് – ശരത് ലാൽ, ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ജില്ലാ തല അനുസ്മരണ യോഗം നടത്തി. പടിഞ്ഞാറത്തറ വെച്ച് നടത്തിയ അനുസ്മരണയോഗവും പുഷ്പാർച്ചനയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജെസ്‌വിൻ പി.ജെ. അധ്യക്ഷനായ ചടങ്ങിൽ ജോണി നന്നാട്ട് ,എം.വി. ജോൺ, ശകുന്തള ടീച്ചർ, അക്ബർ വയനാട്, പി.കെ വർഗ്ഗീസ് ,ജോർജ് മണ്ണത്താനി, ജിഷ ശിവരാമൻ, വിനീഷ് തച്ചംവെട്ടി, സാദീഖ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ പങ്കെടുത്ത ചടങ്ങിൽ ശരത് ലാൽ, കൃപേഷ്, ഷുഹൈബ് എന്നിവരുടെ സ്മരണാർത്ഥം പടിഞ്ഞാറത്തറ സംസ്കാര പെയിൻ & പാലിയേറ്റീവിന് ഉള്ള എയർ ബെഡുകൾ ജില്ലാ പ്രസിഡൻ്റ് സംഷാദ് മർക്കാറിൽ നിന്നും സംസ്കാര പാലിയേറ്റീവ് പ്രസിഡണ്ട് മായിൻ ഏറ്റുവാങ്ങി..