പത്തനംതിട്ട: മദ്യപിച്ച് വീട്ടില്‍ എത്തിയ മരുമകന്റ മര്‍ദ്ദനമേറ്റ് വൃദ്ധന്‍ മരിച്ചു. കുളനട കൈപ്പുഴ പരുത്തിക്കാലായില്‍ മനോജ് നിവാസില്‍ താമസിക്കുന്ന കൃഷ്ണന്‍ നായര്‍ (80) ആണ് മരിച്ചത്. മരുമകന്‍ മനോജ് കുമാറിനെ (44) പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം നടന്നത്. സ്ഥിരമായി മദ്യപിച്ച് എത്തുന്ന മനോജ് ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ചിരുന്നു.