കോവിഡ് കാല യാത്രകൾ സുരക്ഷിതമാക്കാൻ പുത്തൻ ഉൽപന്നങ്ങളുമായി മാരുതി

0 568

കോവിഡ് കാല യാത്രകൾ സുരക്ഷിതമാക്കാൻ പുത്തൻ ഉൽപന്നങ്ങളുമായി മാരുതി

കോവിഡ് കാലത്തെ യാത്രകൾ സുരക്ഷിതമാക്കാൻ ഹെൽത്ത് ആന്റ് ഹൈജീൻ ഉൽപന്നങ്ങളുമായി മാരുതി സുസുക്കി. മാസ്ക്, പ്രോട്ടക്ടീവ് ഗൂൾസ്, ഷൂ കവർ, ഫെയ്സ് ഷീൽഡ് വൈസർ തുടങ്ങിയ പേഴ്സണൽ പ്രൊട്ടക്‌ഷൻ ഉത്പന്നങ്ങളും ഇന്റീരിയർ ക്ലീനർ, കാർ ക്യാബിൻ പ്രൊട്ടക്ടീവ് പാർട്ടീഷൻ തുടങ്ങി പത്തു രൂപ മുതൽ 650 രൂപ വരെ വിലയിലാണ് വിവിധ ഉൽപന്നങ്ങൾ മാരുതി വിതരണം ചെയ്യുന്നത്.

ഓൺലൈനായോ മാരുതി ജനുവിൽ ആക്സസറീസ് ഷോറൂമുകൾ വഴിയോ സുരക്ഷാ ഉത്പന്നങ്ങൾ വാങ്ങാം. ഇതിനായി ഹെല്‍ത്ത് ആന്‍ജ് ഹൈജീന്‍ എന്ന പുതിയ സെക്‌ഷനും മാരുതി ഒരുക്കിയിട്ടുണ്ട്. കൊറോണ ലോക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ ഇളവുകൾ ലഭിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് മാരുതിയുടെ ഡീലര്‍ഷിപ്പുകളും സര്‍വീസ് സ്റ്റേഷനുകളും തുറന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ക്കും പ്രദേശിക ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളുമനുസരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.