യു.പിയിൽ കനയ്യക്കെതിരെ മഷിയേറ്; ആസിഡ് ആക്രമണമെന്ന് കോൺഗ്രസ്

0 10,717

യു.പിയിൽ കനയ്യക്കെതിരെ മഷിയേറ്; ആസിഡ് ആക്രമണമെന്ന് കോൺഗ്രസ്

 

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ചൊവ്വാഴ്ച പാർട്ടി ഓഫിസിൽ കോൺഗ്രസ് നേതാവ് കനയ്യ കുമാറിന് നേരെ മഷിയേറ്. എന്നാൽ മഷിയല്ല എറിഞ്ഞതെന്നും ആസിഡ് ആക്രമണമാണ് ഉണ്ടായതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെത്തിയതാണ് കനയ്യ.

” കനയ്യ കുമാറിന് നേരെ ആസിഡ് എറിയാനാണ് ശ്രമമുണ്ടായത്, എന്നാലതിന് കഴിഞ്ഞില്ല. മൂന്നോ നാലോ തുള്ളികൾ അദ്ദേഹത്തിന്റെ അടുത്ത് നിന്നിരുന്ന യുവാക്കളുടെ മേൽ പതിച്ചു” – നേതാക്കൾ പറഞ്ഞു.