മുഖാവരണം, സാനിറ്റൈസര്‍ പരമാവധിവില നിശ്ചയിച്ചു;

0 571

മുഖാവരണം, സാനിറ്റൈസര്‍ പരമാവധിവില നിശ്ചയിച്ചു;മുഖാവരണങ്ങള്‍ക്ക് 10 രൂപയുമാണ് വില. 200 മില്ലീലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറിന് 100 രൂപയാണ് പരമാവധി വില.

കോഴിക്കോട്: കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം മുഖാവരണം, സാനിറ്റൈസര്‍ എന്നിവയുടെ പരമാവധി വില്‍പ്പനവില നിശ്ചയിച്ചു.

2 പി.എല്‍.വൈ., 3 പി.എല്‍.വൈ. മുഖാവരണങ്ങള്‍ക്ക് എട്ടു രൂപയും 3 പി.എല്‍.വൈ. സര്‍ജിക്കല്‍ മുഖാവരണങ്ങള്‍ക്ക് 10 രൂപയുമാണ് വില. 200 മില്ലീലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറിന് 100 രൂപയാണ് പരമാവധി വില.

ഇവ വിലകൂട്ടി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഈ ഉത്തരവിന് ജൂണ്‍ 30 വരെ പ്രാബല്യമുണ്ടാകും.

Get real time updates directly on you device, subscribe now.