മുഖാവരണവും ഹാന്‍ഡ് സാനിറ്റൈസറും അവശ്യസാധനമായി പ്രഖ്യാപിച്ചു

0 98

 

ന്യൂഡല്‍ഹി: മുഖാവരണം, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയെ അവശ്യസാധനമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

വിപണിയില്‍ ദൗര്‍ലഭ്യം നേരിടുന്നതിന്റെയും വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തില്‍ 1955-ലെ അവശ്യസാധന നിയമപ്രകാരമാണ് പ്രഖ്യാപനം. ജൂണ്‍ 30 വരെ പ്രബല്യമുണ്ടാകും. അവശ്യസാധനമായി പ്രഖ്യാപിച്ചതോടെ മുഖാവരണം, ഹാന്‍ഡ് സാനിറ്റൈസറുകള്‍ എന്നിവ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കമ്ബനികളോട് നിര്‍ദേശിക്കാന്‍ കഴിയും. വില നിയന്ത്രിക്കുന്നതിനും കഴിയും.