പോലീസുകാർക്ക് മാസ്കുകൾ നൽകി ആദരിച്ചു.

0 541

പോലീസുകാർക്ക് മാസ്കുകൾ നൽകി ആദരിച്ചു.

കീഴ്പ്പള്ളി ബേക്കറി അസോസിയേഷൻ നേതൃത്വത്തിൽ കോവിഡ് കാലത്ത് ജനങ്ങൾക്ക് താങ്ങും തണലുമായി നിന്ന കീഴ്പ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാരെ മാസ്ക്കുകൾ നൽകി ആദരിച്ചു. ഓൾ കേരള ബേക്കറി അസോസിയേഷന്റെ തീരുമാനപ്രകാരം കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങൾക്ക് താങ്ങും തണലുമായി നിന്ന പോലീസുകാരെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. അഞ്ഞൂറോളം മാസ്കും സ്വീറ്റ് പാക്കറ്റും ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി നെടുംപറമ്പിൽ പോലീസുകാർക്ക് വിതരണം ചെയ്തു. അസോസിയേഷൻ മെംബേർസ് ജൂബി പാറ്റാനി, രാമകൃഷ്ണൻ, ഷഹീർ, ടൈറ്റസ് മാനാം കുഴിയിൽ എന്നിവർ പങ്കെടുത്തു.