കേളകം: കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി തകർക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് സിപിഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് ബഹുജന ധർണ നടത്തി. ജില്ലാ കമ്മിറ്റിയംഗം കെ.വി.സക്കീർ ഹുസൈൻ ധർണ ഉദ്ഘാടനം ചെയ്തു. കെ.എം ജോർജ് അധ്യക്ഷനായിരുന്നു. പേരാവൂർ ഏരിയാ കമ്മിറ്റിയംഗങ്ങളായ സി.ടി.അനീഷ്, തങ്കമ്മ സ്കറിയ. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി പി ഷാജി എന്നിവർ പ്രസംഗിച്ചു.