കുർബാന ഏകീകരണം; എതിർത്തും അനുകൂലിച്ചും വിശ്വാസികളുടെ പ്രതിഷേധം

0 740

കുർബാന എകീകരണവുമായി ബന്ധപ്പെട്ട് സിറോ മലബാർ സഭയിൽ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്. ഏകീകരണത്തെ ശക്തമായി എതിർക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ സെൻ്റ് മേരീസ് ബസിലിക്കയിലെ ഇടവകാംഗങ്ങളാണ് ചേരിതിരിഞ്ഞ് പ്രതിഷേധത്തിന് അണിനിരന്നത്. സിനഡ് തീരുമാനം താൽക്കാലികമായി നിരോധിച്ച ബിഷപ്പ് ആൻറണി കരിയലിനെതിരെയായിരുന്നു ബസിലിക്ക കുടുംബമെന്ന പേരിലുള്ളവരുടെ പ്രതിഷേധം. ഒരു വിഭാഗം വൈദികരാണ് ഏകീകരണ കുർബാനയെ എതിർക്കുന്നതെന്നും ഇതിനി അംഗീകരിക്കാനാവില്ലെന്നും ഇവർ പറഞ്ഞു.

നിലവിലെ ജനാഭിമുഖ കുർബാന തുടരണമെന്ന് ആവശ്യപ്പെട്ട മറുവിഭാഗം പള്ളിയിൽ നിന്നും പ്രകടനമായാണ് എത്തിയത്. നിയമപരമായ ആനുകൂല്യം നൽകി പഴയ കുർബാന രീതി നിലനിർത്തണമെന്ന് ബസലിക്ക കൂട്ടായ്മ ആവശ്യപ്പെട്ടു.