ഹത്‌റാസില്‍ കൂട്ട ബലാത്സംഗം: പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍
ഹത്‌റാസില്‍ കൂട്ട ബലാത്സംഗം: പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍
യുപിയിലെ ഹത്‌റാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘം അല്‍പസമയത്തിനകം എത്തും. കേസ് ആദ്യം അന്വേഷിച്ച പൊലീസില്‍ നിന്ന് സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാഞ്ജ തുടരുകയാണ്.
പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രമസമാധാന പാലനത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കും.
ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നത്. ഇന്ന് രാവിലെ 11 മണിയോടെ അന്വേഷണ സംഘം പെണ്‍കുട്ടിയുടെ കുടംബത്തിന് അടുത്ത് എത്തുമെന്നാണ് വിവരം.