ആർ എസ് എസ് നെതിരെ ജനസമൂഹം ഐക്യപെടുക : എസ് ഡി പി ഐ
വടകര :മതേതരത്വമാണ് ഇന്ത്യ,ഭീകരതയാണ് ആർ എസ് എസ് എന്ന മുദ്രാവാക്യത്തിൽ എസ് ഡി ഡി പി ഐ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ അഴിയൂർ ചോമ്പാലിൽ എസ് ഡി പി ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം എ സി ജലാൽ ഉദ്ഘാടനം നിർവഹിച്ചു,
ജാഥ കാപ്റ്റൻ ഷംസീർ ചോമ്പാൽ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ജാഥ വൈസ് ക്യാപ്‌റ്റൻ കെ വി പി ഷാജഹാൻ അധ്യക്ഷത വഹിച്ച പരിപാടി അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സൈനുദ്ധീൻ എ കെ സ്വാഗതം പറഞ്ഞു, മണ്ഡലം വൈസ് പ്രസിഡന്റ് സാലിം അഴിയൂർ വിഷയാവതരണം നടത്തി,
അഴിയൂർ പഞ്ചായത്ത് മെമ്പർ സീനത്ത് ബഷീർ, മണ്ഡലം ജോയിൻ സെക്രട്ടറി ജലീൽ കാർത്തിക പള്ളി,റഹൂഫ് ചോറോട്,കമ്മിറ്റി അംഗങ്ങളായ ഗഫൂർ പുതുപ്പണം അസീസ് വെള്ളോളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.