വര്‍ക്കലയില്‍ വന്‍ ലഹരിവേട്ട; യുവതിയടക്കം പത്ത് പേര്‍ അറസ്റ്റില്‍

0 591

വര്‍ക്കലയില്‍ വന്‍ ലഹരിവേട്ട; യുവതിയടക്കം പത്ത് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ വന്‍ ലഹരിവേട്ട. എട്ട് കിലോ കഞ്ചാവും എം.ഡി.എം.എയും പോലീസ് പിടിച്ചെടുത്തു. ഒരു യുവതി അടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‌റെ അടിസ്ഥാനത്തിലായിരുന്നു ജംഗിൾ ക്ലിഫ് റിസോർട്ടില്‍ മിന്നല്‍ പരിശോധന. കാപ്പില്‍, ഇടവ, പരവൂര്‍, വര്‍ക്കല എന്നീ വിനോദ സഞ്ചാര സ്ഥലങ്ങളില്‍, യുവാക്കളെ കേന്ദ്രീകരിച്ച് വലിയ തോതില്‍ ലഹരി ഇടപാട് നടന്നിരുന്നു.

ഇന്നലെ ഉച്ചയോടെയായിരുന്നു റിസോര്‍ട്ടില്‍‌ പരിശോധന നടത്തിയത്. സല്‍മാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. പിടിയിലായ സന്ദേശ് എന്നയാളുടെ കാമുകി കൃഷ്ണ പ്രിയയെ ഉപയോഗിച്ചായിരുന്നു ലഹരി വില്‍പ്പന. സംശയം തോന്നാ‌തിരിക്കാണ് യുവതിയെ ലഹരി കച്ചവടത്തിന് ഈ സംഘം നിയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. മാരക മയക്കുമരുന്നായ എംഡിഎംഎയും എട്ട് കിലോയോളം കഞ്ചാവും പോലീസ് പിടികൂടി. പ്രതികളുപയോഗിച്ച കാറും പന്ത്രണ്ട് ഫോണും പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ എവിടുന്ന് ലഹരി എത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ്.