മണ്ണാർക്കാട് കർഷകരുടെ വൻ പ്രതിഷേധം. നഗരത്തിൽ പ്രതിഷേധ പദയാത്ര നടത്തി.

0 776

മണ്ണാർക്കാട് കർഷകരുടെ വൻ പ്രതിഷേധം. നഗരത്തിൽ പ്രതിഷേധ പദയാത്ര നടത്തി.

പദയാത്ര നടത്തുന്നത് സൈലൻ്റ് വാലിക്ക് ചുറ്റും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിലെ അപാകത ചൂണ്ടി കാണിച്ച്. പദയാത്ര കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു.

സൈലൻ്റ് വാലി നാഷണൽ പാർക്കിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന ഇ എസ് സെഡ്‌ കമ്മിറ്റി കരട് വിജ്ഞാപനം അതേപടി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കിഫ സംസ്ഥാന കമ്മിറ്റിയും കർഷക സംരക്ഷണ സമിതിയും സംയുക്തമായി മണ്ണാർക്കാട് സൈലൻ്റ് വാലി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് പ്രതിഷേധ പദയാത്രയും പരാതി പ്രവാഹവും സംഘടിപ്പിച്ചത്.

കെ ടി എം ഹൈസ്കൂളിന് സമീപത്തു നിന്നും സൈലൻ്റ് വാലി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്കായിരുന്നു പദയാത്ര. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി പദയാത്രയിൽ പങ്കെടുത്ത അയ്യായിരത്തോളം കർഷകർ സൈലൻറ് വാലി വൈൽഡ് ലൈഫ് വാർഡന് ഇ എസ് സെഡ് കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കാതെ ഇ എസ് സെഡ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പരാതി നൽകി.

വി കെ ശ്രീകണ്ഠൻ എം പി പരാതി പ്രവാഹം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽക്കളത്തിൽ, കിഫ സംസ്ഥാന പ്രസിഡണ്ട് അലക്സ് ചാണ്ടി തുടങ്ങിയവർ പങ്കെടുത്തു.