മാവേലി സ്റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളായും സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളായും നവീകരിക്കുന്നു

0 107

 

 

തിരുവാനന്തപുരം: നിലവിലുള്ള മാവേലി സ്റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളായും സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളായും നവീകരിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമാന്‍ പറഞ്ഞു. പൊതുവിതരണ സംവിധാനം കൂടുതല്‍ സുതാര്യമാകണമെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യത്തെ അടിസ്ഥാനമാക്കി സപ്ലൈകോ ഫലപ്രദമായ വിപണി ഇടപെടലുകള്‍ നടത്തുകയും അവശ്യവസ്തുക്കള്‍ ലഭ്യമാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അവശ്യവസ്തുക്കളും ന്യായമായ നിരക്കില്‍ ലഭ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുവിതരണ സമ്ബ്രദായത്തില്‍ ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കിക്കൊണ്ട് വന്‍കിട കോര്‍പ്പറേറ്റുകള്‍ റീട്ടെയില്‍ വിപണിയില്‍ കുത്തക തടയുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.