മാവോവാദി ശ്രീമതിയെ തമിഴ്‌നാട് ക്യൂബ്രാഞ്ച് പിടികൂടി.

മാവോവാദി ശ്രീമതിയെ തമിഴ്‌നാട് ക്യൂബ്രാഞ്ച് പിടികൂടി.

0 242

മാവോവാദി ശ്രീമതിയെ തമിഴ്‌നാട് ക്യൂബ്രാഞ്ച് പിടികൂടി.

അട്ടപ്പാടി : മാവോയിസ്റ്റ് ശ്രീമതി പിടിയില്‍. ഇന്ന് രാവിലെ ആറു മണിയോടെ അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുളള ഒരു വീട്ടില്‍വെച്ച്‌ ശ്രീമതിയെ ക്യൂ ബ്രാഞ്ചാണ് പിടികൂടിയത്. കര്‍ണാടക ചിക്കമംഗളൂരു സ്വദേശിനിയായ ശ്രീമതി കഴിഞ്ഞ ഒക്ടോബര്‍ അവസാനം മഞ്ചക്കണ്ടിയില്‍ നടന്ന പോലീസുമായുള്ള ഏറ്റമുട്ടലില്‍ ഉള്‍പ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ ശ്രീമതി കൊല്ലപ്പെട്ടതായാണ് പോലീസ് കരുതിയിരുന്നത്. എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ടതായി പോലീസ് കണ്ടെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
നേരത്തെ തണ്ടര്‍ബോള്‍ട്ട് ശ്രീമതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഏറെകാലമായി കബനി ദളത്തിനു വേണ്ടി അട്ടപ്പാടി കേന്ദ്രീകരിച്ചാണ് ശ്രീമതി പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള കുഞ്ഞുണ്ട്. ശ്രീമതിയുടെ കൂടെയുണ്ടായിരുന്ന ദീപകിനെ നവംബര്‍ ഏഴിന് ക്യൂബ്രാഞ്ച് കസ്റ്റഡിലെടുത്തിരുന്നു.