മേയ് 25 തിങ്കളാഴ്ച മുതലാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്.

0 913

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്തെ എല്ലാ ഗതാഗത സംവിധാനങ്ങളും റദ്ദാക്കിയത്. എന്നാല്‍ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് എത്തുമ്ബോള്‍ പൊതുഗതാഗതമുള്‍പ്പടെയുള്ള മേഖലകളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള അനുമതി തന്നെയാണ്. മേയ് 25 തിങ്കളാഴ്ച മുതലാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്.

 

വിമാന യാത്രയ്ക്കൊരുങ്ങുന്നതിന് മുമ്ബ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

 

ആര്‍ക്കൊക്കെ വിമാനയാത്ര നടത്താം?

 

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ കണ്ടെയ്മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ക്ക് യാത്ര അനുവദിക്കില്ല. യാത്രയ്ക്കൊരുങ്ങുന്നവരെല്ലാം അവര്‍ കണ്ടെയ്മെന്റ് സോണില്‍ നിന്നല്ല വരുന്നതെന്നും കോവിഡ്- 19 രോഗലക്ഷണങ്ങളില്ലായെന്നും സത്യവാങ്മൂലം നല്‍കണം. ഒന്നിലധികം യാത്രക്കാരുണ്ടെങ്കില്‍ ഒരു സത്യവാങ്മൂലം മതിയാകും.

 

ഇതോടൊപ്പം എല്ലാവരും ആരോഗ്യ സേതു ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യണം. ഇതിലൂടെ നിങ്ങള്‍ എവിടെ നിന്ന് വരുന്നുവെന്നുള്ള കാര്യങ്ങളടക്കം മനസിലാക്കാന്‍ സാധിക്കും.

 

എത്ര ബാഗുകള്‍ കയ്യില്‍ കരുതാം?

 

ഒരു ക്യാബിന്‍ ബാഗും ഒരു ചെക്ക്-ഇന്‍ ബാഗും മാത്രമേ ഇപ്പോള്‍ വിമാന യാത്രയ്ക്ക് അനുവദിക്കൂ. കാരണം എന്തുതന്നെയായാലും, ഒന്നില്‍ കൂടുതല്‍ ചെക്ക്-ഇന്‍ ബാഗുകള്‍ കൊണ്ടുവരാന്‍ പാടില്ല. ഇതിന് പുറമെ ഒരു ലാപ്ടോപ് ബാഗും അല്ലെങ്കില്‍ ഒരു ലേഡീസ് ബാഗും അനുവദിക്കുന്നതാണ്.

 

വിമാനത്തില്‍ ഭക്ഷണം ഇല്ലാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് വിശന്നാല്‍?

 

യാത്രക്കാര്‍ക്ക് ഡ്രൈ ഫുഡ് ഐറ്റംസ് കയ്യില്‍ കരുതാം. എന്നാല്‍ വിമാനത്തിനുള്ളില്‍ വച്ച്‌ കഴിക്കുന്നതിന് അനുവാദമില്ല.

 

വെബ് ചെക്ക് മാത്രം

 

സമ്ബര്‍ക്കം ഒഴിവാക്കുന്നതിന് എല്ലാ യാത്രക്കാര്‍ക്കും വെബ് ചെക്ക് മാത്രമാണുള്ളത്. ലഗ്ഗേജിന്റെ പ്രിന്റ് ഔട്ട് എടുത്ത് ബാഗേജിന് പുറത്ത് ഒട്ടിക്കാം.

 

ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച്‌ 25 നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവച്ചത്. എന്നാല്‍ കാര്‍ഗോ ഫ്ലൈറ്റുകള്‍, മെഡിക്കല്‍ ഇവാക്വേഷന്‍ ഫ്ലൈറ്റുകള്‍, ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസി‌എ അംഗീകരിച്ച പ്രത്യേക ഫ്ലൈറ്റുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിച്ചിരുന്നു. ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്.