മെയ് 3 വരെ കണ്ണൂർ ജില്ലയിൽ ഇളവില്ലാത്തെ
ലോക്ക്ഡൌൺ
കണ്ണൂർ ജില്ലയിൽ മെയ് 3 വരെ ഒരു ഇളവും
ഇല്ലെന്ന് പൊലീസ്. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും
ഇന്ന് മുതൽ അടയ്ക്കും. അവശ്യസാധനങ്ങൾ
വിൽക്കുന്ന കട ഒന്നിടവിട്ട ദിവസങ്ങളിൽ
മാത്രം തുറക്കും. മെഡിക്കൽ ഷോപ്പുകൾക്ക്
തുറന്ന് പ്രവർത്തിക്കാം. അതെസമയം
കണ്ണൂരിൽ പലരും സ്വമേധയാ ഇളവുണ്ടാക്കി
പുറത്തിറങ്ങുന്നുവെന്നും ജനങ്ങൾ
പുറത്തിറങ്ങുന്നത് അനുവദിക്കാനാകില്ലെന്നും
മന്ത്രി ഇപി ജയരാജൻ പറഞ്ഞു.