മെയ് 3 ന് ശേഷം ലോക്ക് ഡൗണ്‍ ഇളവുകള്‍; തീരുമാനിക്കാന്‍ ഇന്ന് ഉന്നതതലയോഗം

0 550

മെയ് 3 ന് ശേഷം ലോക്ക് ഡൗണ്‍ ഇളവുകള്‍; തീരുമാനിക്കാന്‍ ഇന്ന് ഉന്നതതലയോഗം

മെയ് മൂന്നിന് ശേഷം ദേശീയ തലത്തില്‍ ലോക്ക് ഡൗണിന് നല്‍കേണ്ട ഇളവുകള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാനായി ഇന്ന് മന്ത്രിതല സമിതിയോ​ഗം ചേരും. വൈകിട്ട് നാല് മണിക്കാണ് യോ​ഗം ചേരുക. ഏപ്രില്‍ 20 ന് ശേഷം ലോക്ക് ഡൗണില്‍ വരുത്തിയ ഇളവുകള്‍ എത്രത്തോളം ഫലം കണ്ടുവെന്നും ഇനി ഇളവുകള്‍ വരുത്തേണ്ട മേഖലകളും യോ​ഗത്തില്‍ ‍ച‍ര്‍ച്ചയാവും.

കൊറോണ വ്യാപനം തടയുന്നതില്‍ ലോക്ക് വലിയ തോതില്‍​ ​ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യ ശരിയായ സമയത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് രോ​ഗവ്യാപനം തടയാന്‍ ​ഗുണകരമായെന്ന് നേരത്തെ ലോകാരോ​ഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ഭൂരിഭാ​ഗം ജില്ലകളും കൊറോണ പ്രതിരോധത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും. ഏഴോളം സംസ്ഥാനങ്ങളില്‍ ആയിരത്തിലേറെ രോ​ഗികളുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം 4666 രോ​ഗികളുണ്ട് എന്നാണ് രാവിലെ പുറത്തു വന്ന ഔദ്യോ​ഗിക കണക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.