എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

0 172

ഇരിട്ടി: ബംഗളൂരുവിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. തലശ്ശേരി സെദാർപള്ളി സ്വദേശി ആയിഷ നിവാസിൽ മുഹമ്മദ് സുഹൈൽ (26) ആണ് കിളിയന്തറ എക്സൈസ് സംഘത്തിന്റെ പിടിയിലായത് . എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ ആണ് ഇയാൾ പിടിയിലാകുന്നത്. 6 .5 ഗ്രാം എം ഡി എം എ യാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. പത്തു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത് . എക്സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, പ്രിവൻ്റീവ് ഓഫീസർമാരായ കെ. അഹമ്മദ് , പ്രവീൺ ,സിവിൽ എക്സൈസ് ഓഫീസർമാരായ എം. പി. ഹാരിസ് ,വി. ധനേഷ് ,വനിതാ എക്സൈസ് ഓഫീസർ വി . ഷൈനി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.