‘സുപ്രിം കോടതി വിധികളെക്കാൾ ബിബിസി അഭിപ്രായങ്ങളെ മാനിക്കുന്നവർക്ക് അതാവാം’; ബിബിസി ഡോക്യുമെന്ററിക്കെതിരെ ഗവർണർ

0 480

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്‍ററിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രിം കോടതി വിധികളെക്കാൾ ബിബിസി അഭിപ്രായങ്ങളെ മാനിക്കുന്നവർക്ക് അതാവാമെന്നും ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതിൽ ഉള്ള രോഷമാണ് ഡോക്യുമെന്ററിക്ക് പിന്നിലെന്നും ഗവർണർ പറഞ്ഞു. ഭിന്നിപ്പ് ഉണ്ടാക്കാനുള്ള നീക്കമാണ് ഡോക്യുമെന്ററിക്ക് പിന്നിലെന്നും ലോക നേതാവായി ഇന്ത്യ മാറുമ്പോൾ നിരാശ ഉണ്ടാകാമെന്നും ഗവർണർ പറഞ്ഞു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് വില ഉണ്ടെന്നും പക്ഷെ ഡോക്യുമെന്ററി ഇറങ്ങിയ സമയം പരിശോധിക്കണമെന്നും പറഞ്ഞ ഗവർണർ എന്ത് കൊണ്ടാണ് ഈ സമയത്ത് ഡോക്യുമെന്ററി പുറത്തു വിടുന്നത് എന്നാലോചിക്കണമെന്നും പറഞ്ഞു.