മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തും: ഡിജിപി

0 378

മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തും: ഡിജിപി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലം സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാകാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ രണ്ടിടത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ ദുരനുഭവം അദ്ദേഹത്തെ കണ്ട് ധരിപ്പിക്കാനെത്തിയ പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍ക്കാണ് ഡിജിപി ഉറപ്പു നല്‍കിയത്.