സംസ്ഥാന അതിര്‍ത്തിയില്‍ യാത്രക്കാരെ പരിശോധിക്കും
മാനന്തവാടി: കൊറോണ രോഗ പ്രതിരോധത്തിെന്റ ഭാഗമായി സംസ്ഥാന അതിര്‍ത്തിയിലെ ചെക്പോസ്റ്റുകളില്‍ യാത്രക്കാരെ മെഡിക്കല്‍ സംഘത്തിെന്റ പരിശോധനക്ക് വിധേയമാക്കാന്‍ വയനാട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്.
മൈസൂര്‍ സുല്‍ത്താന്‍ ബത്തേരി റോഡിലെ മുത്തങ്ങ ചെക് പോയിന്റിലും മാനന്തവാടി കുടക് റോഡിലെ തോല്പെട്ടി ചെക് പോയിന്റിലുമാണ് മെഡിക്കല്‍ സംഘത്തെ നിയോഗിക്കുക.