മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ മര്‍ദ്ദിക്കല്‍: എസ്‌ഐക്ക് സ്ഥലം മാറ്റം

0 1,481

മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ മര്‍ദ്ദിക്കല്‍: എസ്‌ഐക്ക് സ്ഥലം മാറ്റം

 

തിരുവനന്തപുരം> മെഡിക്കല് സ്റ്റോര് ഉടമയെ മര്ദ്ദിച്ച സംഭവത്തില് കഴക്കൂട്ടം എസ്‌ഐ സന്തോഷ് കുമാറിനെ സ്ഥലം മാറ്റി. തിരുവനന്തപുരം കണ്ട്രോള് റൂമിലേക്കാണ് സ്ഥലം മാറ്റം.

 

ഇന്നലെ രാത്രിയാണ് മേനംകുളത്ത് മെഡിക്കല് സ്റ്റോറില് കയറി എസ്‌ഐ അതിക്രമം നടത്തിയത്. മരുന്ന് എടുത്ത് കൊടുത്തുകൊണ്ടിരുന്ന കടയുടമയെ ദേഹത്ത് പിടിച്ച്‌ വലിക്കുകയും ബലമായി കടയ്ക്ക് പുറത്തിറക്കാന് ശ്രമിക്കുകയും ചെയ്തിരുന്നു

 

മറ്റുള്ളവര് നോക്കി നില്ക്കെ അസഭ്യം പറഞ്ഞതായും കടയുടമ ശ്രീലാല് പരാതിപ്പെട്ടു. കടയടയ്ക്കാന് ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും പരാതിയില് പറയുന്നു. എന്നാല് മാസ്ക് ധരിക്കാത്തതിന് താക്കീത് ചെയ്തതാണെന്നായിരുന്നു എസ്‌ഐയുടെ വിശദീകരണം.