മധ്യപ്രദേശില്വിശ്വാസ വോട്ടെടുപ്പിന് തയാര്‍; ബാക്കി കാര്യങ്ങള്‍ സ്പീക്കര്‍ തീരുമാനിക്കട്ടെയെന്ന് കമല്‍നാഥ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പിന് താന്‍ തയാറാണെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഡനെ അറിയിച്ചു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഗവര്‍ണറെ കാണണമെന്ന ആവശ്യപ്രകാരമാണ് താന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും നിയമസഭയുടെ സുഗമമായ നടത്തിപ്പ് സംബന്ധിച്ചാണ് അദ്ദേഹവുമായി സംസാരിച്ചതെന്നും കമല്‍നാഥ് പറഞ്ഞു.
ഈ ചര്‍ച്ചയില്‍ വിശ്വാസ വോട്ടെടുപ്പിന് താന്‍ തയാറാണെന്നും സ്പീക്കറുമായി ഇക്കാര്യം സംസാരിക്കാമെന്നും ഗവര്‍ണറ അറിയിച്ചെന്നും കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് എന്ന ആവശ്യം ഉന്നയിച്ച് ബിജെപി സംഘം ശനിയാഴ്ച ഗവര്‍ണറെ കണ്ടിരുന്നു.
22 എംഎല്‍എമാര്‍ രാജിവച്ചതോടെ കമല്‍നാഥ് സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമായെന്നും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനു തുടര്‍ന്നുഭരിക്കാന്‍ ഭരണഘടനാപരമായ അവകാശമില്ലെന്നും ഗവര്‍ണര്‍ക്കു നല്കിയ നിവേദനത്തില്‍ ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ, കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പു തേടണമെന്നുള്ള കത്തു ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ടത്. ഭരണഘടനയുടെ അനുച്ഛേദം 175 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണു ഗവര്‍ണറുടെ നടപടി.