വീട്ടിത്തടി പിടികൂടി

0 338

വീട്ടിത്തടി പിടികൂടി

മേപ്പാടി, :വീട്ടിത്തടി വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെ വനപാലകർ പിടികൂടി. മേപ്പാടി റെയ്ഞ്ചിലെ  മുട്ടിൽ സെക്ഷനിൽ ഉൾപ്പെട്ട കാരാപ്പുഴ–-അമ്പലവയൽ റോഡിലെ കള്ളുഷാപ്പിന് സമീപത്തുനിന്നുമാണ്‌ ചൊവ്വാഴ്‌ച  പുലർച്ചെ നാലോടെയാണ്‌ ഏഴ്‌ ലക്ഷത്തോളം വിലവരുന്ന  തടികൾ  പിടിച്ചത്‌‌. തടികൾ കടത്താൻ ഉപയോഗിച്ച മിനി ലോറിയും കസ്‌റ്റഡിയിലെടുത്തു. പ്രതികളെ പിടികൂടാനായില്ല.
തടികൾ വനത്തിൽനിന്നാണോ, അതോ സ്വകാര്യഭൂമിയിൽനിന്നും അനധികൃതമായി മുറിച്ചതാണോയെന്നുള്ള അന്വേഷണം നടത്തിവരികയാണെന്ന്‌ മേപ്പാടി റെയ്‌ഞ്ച്‌ ഓഫീസർ  കെ ബാബുരാജ് പറഞ്ഞു. പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ട്‌.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുലർച്ചെ വീട്ടിത്തടികൾ പിടികൂടിയത്‌. വനപലാകർ എത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു.  ഫോറസ്റ്റ് ഓഫീസർ കെ ബാബുരാജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി പി രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ പി സജി പ്രസാദ്, എ അനിൽകുമാർ, വാച്ചർമാരായ ടി എം ബാബുരാജ്, കെ ലക്ഷ്മണൻ എന്നിവർ ചേർന്നാണ് തടികൾ പിടിച്ചത്‌.